Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Train Accident

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം: കൊല്ലം- ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിനാണ് അജിയെ തട്ടിയത്. കൈയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ അജിയെ പാളത്തിന് സമീപം കിടന്ന നിലയിൽ നാട്ടുകാർ കണ്ടെത്തി.തുടർന്ന് നാട്ടുകാർ അജിയെ പുനലൂർ താലൂക്ക് […]
Read more

കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ടയിൽ നിന്ന് കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷൻ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. അമൽജിത്ത് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഇയാൾ ഓടിച്ചിരുന്ന ലോറി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബത്തോടൊപ്പം കുറച്ച് നാളായി എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു […]
Read more

ഉജ്ജയിനി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി

ഡെറാഡൂൺ: യോഗ് നഗരി ഋഷികേശ് റെയിൽവേ സ്റ്റേഷന് സമീപം ഖണ്ഡ് ഗാവ് പ്രദേശത്ത് ഉജ്ജയിനി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. തിങ്കളാഴ്ച രാത്രി 9.40ഓടെ ട്രെയിൻ യാർഡിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇൻഡോറിലെ ലക്ഷ്മിബായ് നഗറും യോഗ് നഗരി ഋഷികേശും തമ്മിൽ സർവീസ് നടത്തുന്ന ട്രെയിനാണ് ഉജ്ജയിനി എക്സ്പ്രസ്. ഷണ്ടിങ് ലൈൻ അവസാനിക്കുന്ന ഭാഗത്തെ ഡെഡ് എൻഡ് ബഫറിലേക്ക് എൻജിൻ ശക്തമായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾക്ക് […]
Read more

ട്രെയിൻ കയറാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരന്റെ കൈയറ്റു

കാസർഗോഡ്: ട്രെയിൻ കയറുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ റെയിൽവെ ജീവനക്കാരൻ്റെ കൈയറ്റു. തിരുനെൽവേലി സ്വദേശിയായ രാജശേഖര(36)ന്റെ വലതു കൈയാണ് അറ്റുപോയത്. വെള്ളിയാഴ്‌ച വൈകുന്നേരം 2.50ന് കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിൽ കയറുന്നതിനിടയിലാണ് അപകടം. താഴേയ്ക്ക് വീണ രാജശേഖരൻ്റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയാണ് വലതു കൈയിൽ ഗുരുതരമായി പരിക്കേറ്റത്. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരനായ മധ്യവയസ്കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേള്‍ക്കാനോ സംസാരിക്കാനോ സാധിക്കാത്ത ആളായിരുന്നു കനകൻ. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്.പാളം കടന്ന്നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കനകൻ മരിച്ചു. പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

എലത്തൂരില്‍ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണു; പെണ്‍കുട്ടി ആശുപത്രിയില്‍

കോഴിക്കോട്: മംഗലാപുരം കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ നിന്നും പെണ്‍കുട്ടി പുറത്തേക്ക് വീണു. റിഹ എന്ന 19 കാരിയാണ് ട്രെയിനില്‍ നിന്നും വീണത്. കോഴിക്കോട് എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിനു നൂറു മീറ്റര്‍ മാറിയാണ് എന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണത്. വീണു പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയ്ക്കു പിന്നാലെ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ 21 മിനിറ്റോളം നിര്‍ത്തിയിട്ടതിനാല്‍ വൈകിയാണ് സര്‍വീസ് പുനഃരാരംഭിച്ചത്.
Read more

യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; എർത്തിംഗ് ലൈൻ ഇളക്കിമാറ്റിയ നിലയിൽ

തനക്പൂർ: ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം. യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തനക്പൂർ-ബറേലി പാതയിലാണ് ട്രാക്കിൽ ഇരുമ്പ് ദണ്ഡം അടക്കം സ്ഥാപിച്ച് അട്ടിമറിശ്രമം നടത്തിയത്. ഉത്തർ പ്രദേശിലെ ബറേലിയിലെ ദൊഹ്ന സ്റ്റേഷന് സമീപമാണ് തനക്പൂർ ബറേലി പാസഞ്ചർ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. ഞായറാഴ്ച രാത്രി 11.58ഓടെയാണ് സംഭവം. തനക്പൂരിൽ നിന്ന് രാത്രി 9.30ന് യാത്ര ആരംഭിച്ച് 12.55ന് ബറേലിയിൽ എത്തുന്ന പാസഞ്ചർ ട്രെയിനായിരുന്നു സംഭവ സമയം ഇതിലൂടെ കടന്ന് പോവേണ്ടിയിരുന്നത്. […]
Read more

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; 3 പേർ അപകടത്തിൽപ്പെട്ടെന്ന് ലോക്കോ പൈലറ്റിന്റെ സൂചന, ആത്മഹത്യയെന്ന് പൊലീസ് നിഗമനം

തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ ഒരു മരണം. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. ലോക്കോ പൈലറ്റ് മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവിൽ തെരച്ചിൽ അവസാനിപ്പിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് തട്ടിയത്. ചെറുതിരുത്തിയിൽ വെച്ച് മൂന്നു പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചിരുന്നു. രണ്ടു പുരുഷൻമാരേയും […]
Read more

ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് പോയ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പെട്ടത്. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചു. സംഭവത്തില്‍ ആളപായമില്ല.അര മണിക്കൂറോളം ഈ […]
Read more

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ വന്ന് തട്ടുകയായിരുന്നു. ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്ന മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. കുട്ടികളുടെ മൃതശരീരങ്ങൾ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix