Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ കൊണ്ടുപോകും: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ കൂടി അനുവദിച്ച് കേരള സർക്കാർ.1604 കോടി രൂപയാണ്‌ ഇതിനായി അനുവദിച്ചത്‌. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കും. വെള്ളിയാഴ്ച മുതലാണ് തുക എത്തുക. ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ നൽകും.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഈ സർക്കാർ ഭരണത്തിൽ വന്ന ശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ കൊണ്ടുപോകുകയെന്ന സർക്കാരിൻ്റെ ദൃഢനിശ്ചയമാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Recent News

Advertisement
WhiteswanTV Footer