Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണ കാരണം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി: ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷം ഉള്ളിൽ പോയിയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വിഷാംശമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയെന്നും എന്നാൽ വിഷാംശം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്ടീരിയയും വൈറൽ ബാധയും മരണത്തിന് കാരണമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

17 മരണങ്ങൾക്കു പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ബുധനാഴ്ച ബാദൽ ഗ്രാമം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിക്കുകയും ചെയ്തു. ഡിസംബർ മുതൽ ദുരൂഹമായ സാഹചര്യത്തിൽ മൂന്നു കുടുംബങ്ങളിലായി 17 പേർ മരിച്ചിരുന്നു. മറ്റ് ചിലരിൽ രോഗലക്ഷണങ്ങൾ തുടരുന്നിടയിലാണ് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗബാധിതരായവരിൽ അഞ്ചുപേരെ ആദ്യം കണ്ടി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. അതിൽ ഗുരുതരാവസ്ഥയിലായ അജാസ് ഖാനെ (25) പിജിഐ ചണ്ഡീഗഡിലേക്ക് റഫർ ചെയ്തു. നേരത്തെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ സിഎച്ച്സിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയിരുന്നു. ഇവരെ ആർമി ഹെലികോപ്റ്ററിലൂടെ ജമ്മുവിലേക്ക് മാറ്റിയാണ് ചികിത്സ നൽകിയത്.

ബിഎൻഎസ് സെക്ഷൻ 163 പ്രകാരം രജൗരി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ, കണ്ടെയ്ൻമെൻ്റ് സോണിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനും നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണിലുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണങ്ങളെ കുറിച്ച് പ്രത്യേക മേൽനോട്ടവും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകൾ സീൽ ചെയ്യുകയും അനുമതിയില്ലാതെ ആരെയും മേഖലയിൽ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ കുടുംബങ്ങളിൽ ഉള്ള എല്ലാവരെയും, അവരുമായി അടുത്ത ബന്ധമുള്ളവരെയും തുടർച്ചയായ ആരോഗ്യ പരിശോധനയ്ക്കായി ജിഎംസി രജൗരിയിലേക്ക് മാറ്റുമെന്നും നിർദേശിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer