Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാവിലക്കാട് പൂരത്തിനെത്തിയ കൊമ്പൻ ഇടഞ്ഞു; ആനപ്പുറത്ത് നിന്ന് ചാടിയ 4 പേർക്ക് പരുക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുന്നംകുളം: കാവിലക്കാട് പൂരത്തിനിടെ കൊമ്പൻ ഇടഞ്ഞു. ആന ഇടഞ്ഞപ്പോൾ ആനപ്പുറത്ത് നിന്നു ചാടിയ 32കാരനായ രാജേഷ്, 26കാരനായ വിപിൻ, 31കാരനായ ഉണ്ണി, 24കാരനായ സുധീഷ് എന്നിവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ചെറുപുഷ്പം കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. തുടർന്ന് ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടിയ ആനയെ പിന്നീട് പാപ്പാൻമാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു.

ആനപ്പുറത്ത് ഉണ്ടായിരുന്നവർ നിലത്തേക്ക് ചാടുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരുക്ക് ഗുരുതരമല്ലന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix