സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംവിധായകൻ ഷാഫി വിടവാങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി​: മലയാള സി​നി​മയി​ൽ ചി​രി​യുടെ പുതുവസന്തം വി​രി​യി​ച്ച സംവി​ധായകനും തിരക്കഥാകൃത്തുമായ ഷാഫി​ എന്ന എം.എച്ച്. റഷീദ് അന്തരിച്ചു. 57 വയസായി​രുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി​ 16 മുതൽ എറണാകുളം ആസ്റ്റർ മെഡി​സി​റ്റി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം. വെന്റി​ലേറ്റർ സഹായത്തോടെയാണ് ജീവൻ നി​ലനി​റുത്തി​യി​രുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും.

ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. രാജസേനന്റെയും റാഫി​ മെക്കാർട്ടിന്റെയും ചി​ത്രങ്ങളി​ൽ സഹസംവി​ധായകനായി​ 1990ലാണ് ഷാഫി​ സി​നി​മാരംഗത്തെത്തി​യത്. 2001ൽ വൺ​മാൻ ഷോ എന്ന ചി​ത്രത്തി​ലൂടെയാണ് സംവി​ധായകനായുള്ള അരങ്ങേറ്റം. 2022ൽ അവസാനം പുറത്തി​റങ്ങി​യ ആനന്ദം പരമാനന്ദം ഉൾപ്പടെ 18 സി​നി​മകൾ സംവി​ധാനം ചെയ്തു. കല്യാണരാമനായിരുന്നു സൂപ്പർഹിറ്റുകളിൽ മുന്നിൽ. തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മായാവി തുടങ്ങിയവയും ജനങ്ങൾ ഏറ്റെടുത്തു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. നർമ്മം രക്തത്തി​ലൂടെ പകർന്ന് കി​ട്ടി​യ കലാകാരനാണ് ഷാഫി. മലയാളത്തിലെ എണ്ണംപറഞ്ഞ ഹാസ്യസിനിമകളിലൂടെ ജനമനസുകൾ കവർന്ന റാഫി – മെക്കാർട്ടിൻ സംവിധായക ജോഡി​യി​ലെ റാഫി മൂത്ത സഹോദരനാണ്. സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്തബന്ധുവും.1968ൽ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.