സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് ബിജെപി പിളർപ്പിലേക്ക്…?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിജെപിയ്ക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുന്നുവെന്ന് സൂചന. ബിജെപി ജില്ലാ അദ്ധ്യക്ഷന്മാരുടെ നിയമനത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയാണ്. കെ സുരേന്ദ്രൻ-പി കെ കൃഷ്‌ണദാസ്‌ പക്ഷം അസ്വാരസ്യങ്ങൾ മറനീക്കി പുറത്തേക്ക് വരികയാണ്. കെ സുരേന്ദ്രൻ പക്ഷത്തിന്റെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിക്കാതെയാണ് പുതിയ പ്രസിഡന്റുമാരുടെ നിയമനം. കെ സുരേന്ദ്രൻ-പി കെ കൃഷ്‌ണദാസ്‌ പക്ഷം പോര്‌ വരുംദിവസങ്ങളിൽ കടുക്കുമെന്നാണ്‌ അറിയുന്നത്. പാലക്കാട് ബിജെപിയിൽ ചില പൊട്ടിത്തെറികൾ ഉണ്ടായെങ്കിലും ആർഎസ്എസ് ഇടപെട്ട് തടഞ്ഞു. മൂന്നോ നാലോ ജില്ലകളിലാണ് കൃഷ്ണദാസ് – എംടി രമേശ് പക്ഷത്തിന്റെ ആളുകൾ പ്രസിഡന്റായത്. ബാക്കി ജില്ലകളിൽ കെ സുരേന്ദ്രനൊപ്പം നിൽക്കുന്നവരാണ് പ്രസിഡന്റുമാർ.

മുൻപ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന കരമന ജയനെ തിരുവനന്തപുരം സിറ്റി ജില്ലയിൽ വീണ്ടും പ്രസിഡന്റാക്കിയപ്പോൾ കണ്ണൂരിൽ മുൻ ജില്ലാ പ്രസിഡന്റായിരുന്ന കെ രഞ്ജിത് പാനലിൽ ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് പദത്തിലെത്തിയില്ല. ദേശീയ മാനദണ്ഡങ്ങൾ ചേരാത്തതിനാലാണ് മൂന്ന് ജില്ലകളിൽ പ്രഖ്യാപിക്കാത്തതെന്നും ഈയാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും പാർട്ടി സംസ്ഥാന നേതൃത്വം അറിയിക്കുന്നു. 14 ജില്ലകളെ 30 സംഘടനാ ജില്ലകളായി തിരിച്ചാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചത്. ജില്ലാ പ്രസിഡന്റ് നിയമനങ്ങൾ പൂർത്തീകരിക്കുന്നതോടെ സംസ്ഥാന പ്രസിഡന്റ് പദത്തിലും മാറ്റം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കെ സുരേന്ദ്രൻ അഞ്ച് വർഷം പൂർത്തിയാക്കിയതിനാൽ മാറുമെന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുവരെ സുരേന്ദ്രൻ തന്നെ തുടരുമെന്നും പാർട്ടിയിൽ അഭ്യൂഹമുണ്ട്. സമവായത്തിന്റെ പേരിൽ മികവ് പരിഗണിക്കാതിരിക്കരുതെന്ന് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആദ്യം പൂർത്തിയാക്കണം. സംസ്ഥാന കൗൺസിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതാണ് ആദ്യ നടപടി. 140 നിയോജക മണ്ഡലങ്ങളിൽ നിന്നായി 210 കൗൺസിൽ അംഗങ്ങളെയാണ് കണ്ടെത്തേണ്ടത്. ഇവർക്കാണ് സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് വോട്ട് ചെയ്യാനുള്ള അവകാശം. വോട്ടെടുപ്പിലേക്കു പോകില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.

ബിജെപിയുടെ അമരത്തേക്ക് മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. താല്പര്യമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന രാജീവ് ഒടുവിൽ സമ്മതം മൂളി എന്നാണ് ലഭിക്കുന്ന വിവരം. മാർച്ചിനകം പുതിയ സംസ്ഥാന പ്രസിഡന്റ്‌ ചുമതലയേൽക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. രാജീവ് ചന്ദ്രശേഖറിനെ നിയോഗിക്കാനുള്ള നീക്കങ്ങളിൽ സംസ്ഥാന ബിജെപിയിലെ വിവിധ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. രാജീവുമായി ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ ആശയവിനിമയം നടത്തിയതായാണ് ലഭിക്കുന്ന വിവരം. സുരേന്ദ്രനെതിരെ സംസ്ഥാനത്ത് നിന്നും നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചെങ്കിലും സംസ്ഥാനത്ത് മികച്ച രീതിയിൽ പാർട്ടിക്ക് സുരേന്ദ്രൻ നേതൃത്വം നൽകിയെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം അടക്കം സുരേന്ദ്രന്റെ അക്കൗണ്ടിൽ തന്നെയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്. ഒരുഘട്ടത്തിൽ ശോഭാ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുന്നത്. ആ തീരുമാനം ആകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തു. കൃഷ്ണകുമാറിന് പകരം ശോഭാസുരേന്ദ്രൻ ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപിക്ക് പാലക്കാട് അട്ടിമറി വിജയം സുനിശ്ചിതമായിരുന്നു. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. ആലപ്പുഴയിലെ കെ സി വേണുഗോപാലിനെതിരായ പോരാട്ടവും ശോഭയ്ക്ക് പൊൻതൂവൽ ആണ്. എല്ലാവർക്കും പൊതുവേ സ്വീകാര്യയാണെങ്കിലും അവസാനഘട്ടത്തിൽ ശോഭയെ കേന്ദ്ര നേതൃത്വം തഴഞ്ഞതായി ആണ് ലഭിക്കുന്ന വിവരം. കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്.

എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആ​ഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരി​ഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരി​ഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ‌ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. ഏതായാലും പാലക്കാട്ടെ പ്രശ്നങ്ങൾക്ക് ആർഎസ്എസ് ഇടപെടലിലൂടെ താൽക്കാലിക ശമനം ആയെങ്കിലും ഇനിയും പ്രശ്നങ്ങൾക്കുള്ള സാധ്യത തുറന്നുകിടക്കുന്നുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.