Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസ്സം​ഗത; വി ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ നിസംഗത കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാന്‍ പുതിയ കാലത്ത് പഴയതും പുതിയതുമായ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം വിമര്‍ശിച്ചു.

വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കുന്നില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ വന്യജീവി ആക്രമണം കുറഞ്ഞെന്ന് പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടുളള മലയോര ജാഥയ്ക്ക് ശേഷം സര്‍ക്കാരിലേക്ക് പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer