Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഹാകുംഭമേള; തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. തിരക്ക് വര്‍ധിച്ചതോടെ ആളുകള്‍ വിവിധ ദിശകളിലേക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണ്. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടമുണ്ടായ ഉടന്‍ തന്നെ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിര്‍ദ്ദേശം നല്‍കി.

Greeshma Celine Benny

Advertisement
WhiteswanTV Footer