Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മിഹിർ അഹമ്മദിന്റെ മരണം ; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണം: കെഎസ്‌യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ മിഹിർ അഹമ്മദിന്റെ മരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.

മിഹിറിന്റെ അമ്മ രചനയുടെ കത്ത് അതീവ ഗൗരവം ഉള്ളതാണ്. 15 കാരനായ മിഹിർ സ്കൂളിൽനിന്ന് വർണ വിവേചനവും ക്രൂരമർദ്ദനവും നേരിട്ടെന്നാണ് കത്തിലൂടെ അമ്മ പറഞ്ഞു വെക്കുന്നത്. ടോയ്‌ലെറ്റിൽ തലയിട്ട് ഫ്ലെഷ് ചെയ്തെന്നും,വെള്ളക്കാരൻ എന്ന് പരിഹസിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉൾക്കൊള്ളാനാവുന്നതല്ല. സാംസ്കാരിക കേരളത്തിന് അപമാനകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൂടാ. മിഹിറിന്റെ നീതിക്കായുള്ള പോരാട്ടത്തിൽ കുടുംബത്തിന് എല്ലാവിധമായ പിന്തുണയും അറിയിക്കുന്നതായും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

റാഗിങ്ങിനെതിരെ കേരളത്തിലെ കലാലങ്ങളിലുടനീളം ക്യാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമഗ്ര അന്വേഷണം കൊണ്ട് വസ്തുതകൾ പുറത്തു വരില്ല. പ്രത്യേക അന്വേഷണസംഘം ഇതിനായി രൂപീകരിക്കണം. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer