Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റോഡിൽ പന്തൽകെട്ടി പാർട്ടി പരിപാടി: എം.വി. ഗോവിന്ദന് ഫെബ്രുവരി 12-ന് ഹൈക്കോടതി മുന്‍പാകെ ഹാജരാകാൻ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികള്‍ വഴിതടസ്സപ്പെടുത്തി പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഫെബ്രുവരി 10-ന് മറ്റുരാഷ്ട്രീയനേതാക്കള്‍ക്കൊപ്പം ഹാജരാകണമെന്നാണ് നേരത്തെ എം.വി. ഗോവിന്ദനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, എം.വി.ഗോവിന്ദന്‍ ഇതില്‍ ഇളവുതേടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി 12-ന് വൈകീട്ട് നാലുമണിക്ക് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പി.എം. സമ്മേളനം സംഘടിപ്പിച്ചതിലാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പാതയോരത്ത് സമരം നടത്തിയതിന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ചെയ്തതിന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെയും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.കോടതിയലക്ഷ്യ നടപടിയില്‍ ഫെബ്രുവരി 10-ാം തീയതി ഹാജരാകാനാണ് രാഷ്ട്രീയനേതാക്കള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, അന്നേദിവസം തൃശ്ശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകുന്നത് മറ്റൊരു തീയതിയിലേക്ക് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് എം.വി.ഗോവിന്ദന്‍ കോടതിയെ സമീപിച്ചു.കഴിഞ്ഞദിവസം വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടി സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ സംസ്ഥാന പോലീസ് മേധാവി ക്ഷമാപണം നടത്തിയിരുന്നു.

കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന പോലീസ് മേധാവി നിരുപാധികം മാപ്പപേക്ഷിച്ചത്. അതെസമയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണനും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്ഷമാപണം നടത്തിയിരുന്നു.

Recent News

Advertisement
WhiteswanTV Footer