Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പകുതി വില തട്ടിപ്പ് കേസ്: ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കി ഇഡി. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്താണ് നിലവില്‍ റെയ്ഡ് നടത്തുന്നത്. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസില്‍ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പാതിവില തട്ടിപ്പുകേസില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്റ് 7- ാം പ്രതിയാണ്. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയത് നിയമസഹായം നല്‍കിയവകയിലാണെന്നും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാമെന്നുമായിരുന്നു ലാലി വിന്‍സെന്റിന്റെ വിശദീകരണം. കേസില്‍ ലാലിയുടെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix