സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസിനെ നശിപ്പിക്കുന്ന ‘അധികാരത്തർക്കം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാൻ കഴിയുമെങ്കിലും ഒട്ടും രാഷ്ട്രീയ പക്വതയില്ലാത്ത പെരുമാറ്റ രീതിയാണ് കോൺഗ്രസിൽ നിന്നും ഉണ്ടാകുന്നത്. പാർട്ടിയുടെ നിലനിൽപ്പിന് നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പക്ഷേ അതിന്റെ യാതൊരു കോളും കാറ്റും കോൺഗ്രസിനില്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചേ​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ്ട​പ്പോ​ൾ​ത​ന്നെ കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി രൂ​ക്ഷ​മാ​കുകയായിരുന്നു. ജ​നം അ​ധി​കാ​രം കൊ​ടു​ക്കു​ന്ന​തി​നു മു​ൻപു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​പ്പ​ട്ട​ത്തി​നു​ള്ള യു​ദ്ധ​മാ​രം​ഭി​ച്ചു.

വി.​ഡി. സ​തീ​ശ​നോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ എ​ന്ന​താ​ണ് ചോ​ദ്യം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതുകൊണ്ടുതന്നെ സുധാകരൻ സേഫ് ആണ്. തമ്മിലടി ബാക്കിയുള്ളവർ തമ്മിലായി. ത​നി​ക്കു മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ധി​കാ​രം കി​ട്ടി​യി​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല എ​ന്ന നി​ല​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ താ​ഴു​മെ​ന്ന പ്ര​തീ​ക്ഷ എ​ൽ​ഡി​എ​ഫി​നു​ണ്ട്. അ​താ​യ​ത്, ആ​ദ്യ​മൊ​ക്കെ കോ​ൺ​ഗ്ര​സ് മു​ക്ത​ഭാ​ര​തം ആ​ഗ്ര​ഹി​ച്ച മോ​ദി​യും ബി​ജെ​പി​യും താ​മ​സി​ക്കാതെ കോ​ൺ​ഗ്ര​സ് ഉ​ള്ള​താ​ണ് ത​ങ്ങ​ൾ​ക്കു ഗു​ണ​പ്ര​ദം എ​ന്നു തി​രി​ച്ച​റി​ഞ്ഞ​തു​പോ​ലെയാണ് ഇവിടുത്തെയും കാര്യങ്ങൾ.

ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഒ​ന്നി​ച്ചൊ​രു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും നേ​താ​ക്ക​ളി​ലെ പ​ര​സ്പ​ര വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. രമേശ് ചെന്നിത്തല സ്വന്തം നിലയ്ക്കുള്ള പ്രവർത്തനങ്ങളാണ് അധികവും നടത്തുന്നത്. മലയോര യാത്രയുമായി പാർട്ടിയെ സംഘടിപ്പിച്ചുകൊണ്ട് സതീശൻ ഒരുവശത്ത് മുന്നേറിയപ്പോൾ രമേശ് ചെന്നിതല സൂപ്പർ പ്രതിപക്ഷ നേതാവായി മറ്റൊരു വഴിയെ യാത്ര നടത്തുകയായിരുന്നു.

കണ്ണൂരിൽ നിന്നാണ് പ്രതിപക്ഷ നേതാവിന്റെ മലയോര യാത്ര ആരംഭിച്ചത്. സതീശൻ കണ്ണൂരിൽ ആരംഭിച്ചപ്പോൾ, അതേ സമയത്ത് രമേശ് ചെന്നിത്തല പാലക്കാട് എലപ്പുള്ളിയിലെ മദ്യശാല തുടങ്ങുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു. യാത്ര നിലമ്പൂരിൽ എത്തി പി വി അൻവർ പങ്കെടുക്കുമ്പോൾ ചെന്നിത്തല പാലക്കാട് ജില്ലയിലെ നെന്മാറയിൽ ചെന്താമര അനാഥമാക്കിയ മക്കളെ കാണുകയായിരുന്നു. കണ്ണൂർ സതീശൻ മാധ്യമങ്ങളെ കണ്ടപ്പോൾ പാലക്കാട് അതേസമയത്ത് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടു. നിലമ്പൂരിൽ വേദിയിൽ സതീശൻ സംസാരിക്കുമ്പോൾ നെന്മാറയിൽ ചെന്നിത്തല അതേ സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഹൈക്കമാന്‍ഡിനും താത്പര്യം സതീശനോടാണ്. മാത്രമല്ല യൂത്ത്കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും സതീശനുണ്ട്. എന്നാല്‍ ചെന്നിത്തല ഇതിന് പ്രതിരോധം തീര്‍ക്കാന്‍ സാധ്യതയുണ്ട്. അതിനായി മുതിര്‍ന്ന നേതാക്കളുടെയടക്കം പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം നേതാക്കള്‍ക്കിടയില്‍ നടക്കുന്നുമുണ്ട്. മത സാമുദായിക സംഘടനകളുടെ പിന്തുണ അധികവും രമേശ് ചെന്നിത്തലയ്ക്ക് ആണ്. അതിനിടെ ഇവിടുത്തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി ജീ​വ​നും​കൊ​ണ്ട് ഓ​ടി​പ്പോ​യെ​ങ്കി​ലും വീ​ണ്ടു​മെ​ത്തി​യി​ട്ടു​ണ്ട്.

നേ​താ​ക്ക​ളി​ലെ അ​നൈ​ക്യം ത​ത്കാ​ലം വെ​ടി​നി​ർ​ത്ത​ലി​ൽ എ​ത്തി​ക്കാ​നാ​യാ​ലും അ​ണി​ക​ളി​ലേ​ക്കും പ​ട​ർ​ന്നി​രി​ക്കു​ന്ന ശീ​ത​സ​മ​രം വോ​ട്ടി​ൽ പ്ര​തി​ഫ​ലി​ച്ചാ​ൽ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും സ​ന്തോ​ഷി​ക്കാ​നു​ള്ള വ​ക​യു​ണ്ടാ​കും.മൂ​ന്നു ത​വ​ണ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കേ​ണ്ടി​വ​ന്നാ​ൽ പി​ന്നെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നം ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി​ക്കു​മ​റി​യാം. കോ​ൺ​ഗ്ര​സി​ന്‍റെ അ​ണി​ക​ൾ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കും മ​ന​സി​ലാ​യ​ത് പ​ക്ഷേ, നേ​താ​ക്ക​ളു​ടെ ത​ല​യി​ൽ ക​യ​റി​യി​ട്ടി​ല്ല. നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നു ജ​യി​ക്കാ​നി​ട​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ഈ ​പ്രാ​ദേ​ശി​ക​യു​ദ്ധം വി​ധി​നി​ർ​ണാ​യ​ക​മാ​കും. അ​ങ്ങ​നെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ധി​കാ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ പാരമ്പര്യം കോ​ൺ​ഗ്ര​സി​നു​ണ്ട്. അതുതന്നെ കേരളത്തിൽ ആവർത്തിക്കപ്പെടുമോ എന്ന് ചിന്തിക്കുന്നവരും പാർട്ടിയിലുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.