സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യയ്ക്ക് പകരം ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം: ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സമയം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കില്‍ ‘ഹിന്ദുസ്ഥാന്‍’ എന്ന് മാറ്റി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ നിലപാട് പറയാന്‍ കേന്ദ്രത്തിന്റെ അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹര്‍ജി മാര്‍ച്ച് 12-ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവെയ്ക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച് 2020-ല്‍ സുപ്രീം കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

രാജ്യത്തിന്റെ പേരും പ്രദേശവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ‘ഇന്ത്യ’ എന്ന ഇംഗ്ലീഷ് നാമം രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും അതിനെ ‘ഭാരതം’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ‘കൊളോണിയല്‍ നുകം’ ഉപേക്ഷിക്കാന്‍ പൗരന്മാരെ സഹായിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.