Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Delhi High Court

ജോലിയില്ലെന്ന് പറഞ്ഞ് കുടുംബത്തെ നോക്കാതിരിക്കാനാവില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജോലിയില്ലാത്തയാളാണെന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. കുടുംബത്തിന്റെ പരിപാലനച്ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ടെന്നും, ജോലി ഇല്ലെന്ന വാദം അതിന് ന്യായീകരണമാകില്ലെന്നും കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷീതല്‍ ചൗധരി പ്രധാന്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഗാര്‍ഹിക പീഡന നിയമപ്രകാരം നല്‍കിയ കേസില്‍ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍, ഭര്‍ത്താവ് ജോലി ഇല്ലെന്നും മറ്റ് സാമ്പത്തിക […]
Read more

ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം നൽകി ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ജൂൺ 1 മുതൽ 3വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read more

ലൈംഗിക പീഡനക്കേസിൽ ആന്തരിക പരിശോധനയ്ക്ക് അതിജീവിതയെ നിർബന്ധിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി ആന്തരിക ശാരീരിക പരിശോധനയ്ക്ക് തയ്യാറാകാത്ത പക്ഷം അതിന് നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. പീഡനം തെളിയിക്കാനെന്ന പേരിൽ അതിജീവിതയെ ഇത്തരം പരിശോധനകൾക്ക് വിധേയയാക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയ്ക്ക് നേരിട്ട മുറിവും മാനസിക ആഘാതവും വീണ്ടും വർധിപ്പിക്കുന്ന രീതിയിൽ നടപടികൾ സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഗിരീഷ് കത്പാലിയ വ്യക്തമാക്കി. 11 വയസുള്ള വളർത്തുമകളെ പീഡിപ്പിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക പരാമർശം. ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച […]
Read more

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യം കിട്ടില്ല; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണു ജസ്റ്റിസ് ഗിരീഷ് കത്പാലിയ കോടതി നിലപാട് അറിയിച്ചത്. കേസിലെ പ്രതി പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴാണു പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി രണ്ടു തവണ ഗര്‍ഭിണിയാവുകയും തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ […]
Read more

ഉന്നാവ് ബലാത്സംഗ കേസ്: ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി. കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീകോടതി അറിയിച്ചു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശം. സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ല. എന്നാല്‍, ഉന്നാവ് ബലാത്സംഗ കേസില്‍ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം.
Read more

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി ഹെെക്കോടതി. മൂന്നുവർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസാണ് പൊലീസിന്റെ കണ്ടെത്തലുകൾ പരാതിക്കാരി എതിർക്കാത്തതിനെ തുടർന്ന് അവസാനിപ്പിച്ചത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് അവസാനിപ്പിച്ച് വിധി പറഞ്ഞത്. കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. പരാതി വ്യാജമാണെന്നും താരത്തോട് അനീതി കാണിച്ചതിൽ പ്രതികാരം ചെയ്യാനാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന […]
Read more

ഡൽഹി ഹെെക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി. ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കണക്കിൽപ്പെടാത്ത 15 കോടി രൂപയ ജഡ്ജിയുടെ വസതിയിൽ നിന്ന് കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്. അതേസമയം സുപ്രീം കോടതി മേൽനോട്ടത്തിൽ എന്നാൽ വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വർമ. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചുണ്ടിൽ തൊടുന്നതും ഒരുമിച്ച് ഉറങ്ങുന്നതും പോക്സോ പരിധിയിൽ വരില്ല:ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാദ നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചുണ്ടുകളില്‍ സ്പര്‍ശിക്കുന്നതും ഒരുമിച്ച് കിടന്നുറങ്ങുന്നതും പോക്‌സോ നിയമത്തിന്റെ പരിതിയില്‍ വരില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബന്ധുവായ വ്യക്തിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രതി തന്റെ തന്റെ അരികില്‍ ഉറങ്ങിയെന്നും ചുണ്ടില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമായിരുന്നു കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജിക്കാരന്റെ പ്രവര്‍ത്തികള്‍ ലൈംഗിക […]
Read more

മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. 2023-ല്‍ മീഡിയ അക്കാദമി കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ച് നടത്തിയ പരിപാടിയാണ് ‘കട്ടിങ് സൗത്ത്’ എന്നാരോപിച്ചായിരുന്നു കര്‍മ്മ ന്യൂസിന്റെ വാര്‍ത്ത. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോണ്‍ഫ്ളുവന്‍സ് മീഡിയ, ന്യൂസ് ലോണ്‍ഡ്രി, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് […]
Read more

ഇന്ത്യയ്ക്ക് പകരം ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം: ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സമയം നൽകി

ന്യൂഡല്‍ഹി: ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കില്‍ ‘ഹിന്ദുസ്ഥാന്‍’ എന്ന് മാറ്റി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ നിലപാട് പറയാന്‍ കേന്ദ്രത്തിന്റെ അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹര്‍ജി മാര്‍ച്ച് 12-ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവെയ്ക്കുകയായിരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച് 2020-ല്‍ സുപ്രീം […]
Read more
Advertisement
WhiteswanTV Footer