പത്തനംതിട്ട: അടൂര്‍ എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചശേഷം റോഡരികില്‍ കിടന്നിരുന്ന കാറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുതുശ്ശേരി ഭാഗം തട്ടപ്പാറ വിളയില്‍ സന്തോഷ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ന് ഏനാത്ത് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.






