തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആശ്വാസം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.ഡിഎ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റില്‍ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു
യുജിസി ശമ്പളം ലഭിക്കുന്നവര്‍ക്ക് 4 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഡിഎ ഉയരും. ഏപ്രില്‍ മാസം മുതല്‍ ഉയര്‍ത്തിയ ഡിഎ ലഭിച്ചു തുടങ്ങും






