Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നാര്‍-തേക്കടി പാതക്ക് ഇന്ത്യാ ടുഡേയുടെ മോസ്റ്റ് സീനിക് റോഡ് അവാര്‍ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇന്ത്യാ ടുഡേ മാഗസിന്റെ ഇന്ത്യാ ടുഡേ ടൂറിസം സര്‍വേ 2025 പുരസ്‌കാരത്തില്‍ കേരള ടൂറിസത്തിന് വലിയ അംഗീകാരം. ഏറ്റവും മനോഹരമായ റോഡ് (മോസ്റ്റ് സീനിക് റോഡ്) വിഭാഗത്തില്‍ ഇന്ത്യ ടുഡേ എഡിറ്റേഴ്സ് ചോയ്സ് അവാര്‍ഡ് കേരളം സ്വന്തമാക്കി. മൂന്നാര്‍-തേക്കടി പാതയെയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമായതായി തിരഞ്ഞെടുത്തത്.

ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ ടുഡേ വാര്‍ഷിക ടൂറിസം സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പുരസ്‌കാരം കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് കൈമാറി. ടൂറിസം മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കായി ഇന്ത്യാ ടുഡേ നല്‍കുന്ന വാര്‍ഷിക പുരസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടതാണിത്.

കേരളത്തിന്റെ തനത് വിനോദസഞ്ചാര അനുഭവങ്ങള്‍ക്കുള്ള സ്വീകാര്യതയ്‌ക്കൊപ്പം ടൂറിസം മേഖലയിലെ നൂതന പദ്ധതികള്‍ക്കും ഈ പുരസ്‌കാരം അംഗീകാരമായി മാറുന്നതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളം വീണ്ടും അംഗീകരിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, രാജ്യാന്തര തലത്തില്‍ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള അവസരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള ടൂറിസത്തിന്റെ മികവിന്‍റെ സാക്ഷ്യപത്രമായി ഈ പുരസ്‌കാരത്തെ കാണുന്നതായി ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. സഞ്ചാരികളുടെ മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ച് നൂതനവും വ്യത്യസ്തവുമായ ടൂറിസം ഉത്പന്നങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാനാണ് കേരള ടൂറിസം ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

കേരള ടൂറിസം മുമ്പ് 2022-ല്‍ മികച്ച ടൂറിസം സംസ്ഥാനം എന്ന പുരസ്‌കാരവും 2023-ല്‍ **പങ്കാളിത്ത സൗഹൃദ കാരവന്‍ ടൂറിസം പദ്ധതി ‘കേരവന്‍ കേരള’യ്ക്കും ഇന്ത്യാ ടുഡേ അവാര്‍ഡ് നേടിയിരുന്നു. ഈ വർഷത്തെ നേട്ടം കേരള ടൂറിസത്തിന്റെ മാറ്റിയിലേക്കുള്ള മുന്നേറ്റത്തിന് കൂടുതൽ ബലമേകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix