Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസം മുൻ ആഭ്യന്തര മന്ത്രിയുടെ മകള്‍ വീടിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: അസം മുൻ ആഭ്യന്തര മന്ത്രി ഭൃഗു കുമാർ ഫുകാന്‍റെ മകള്‍ ഉപാസ ഫുകാൻ വീടിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു.ഗുവാഹത്തി ഖർഗുലിയിലെ രണ്ടുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണ് ഉപാസ താഴേക്ക് വീണത്. കാല്‍വഴുതി വീണതാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ജി.എം.സി ആശുപത്രിയിലേക്ക് മാറ്റി. ഭൃഗു കുമാർ ഫുകാന്‍റെ ഏക മകളാണ് ഉപാസ.

ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ഭൃഗു കുമാർ ഫുകാന്‍. 1985ല്‍ അസം ഗണപരിഷത്ത് സർക്കാറില്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിച്ചു. 1985 മുതല്‍ മൂന്നു തവണ ജലുക്ബാരി മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചത്.
മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയോട് 2001ല്‍ ഫുകാന്‍ പരാജയപ്പെട്ടു. 2006 മാർച്ച്‌ 20ന് ഫുകാന്‍ അസുഖത്തെ തുടർന്ന് മരണപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer