സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പങ്കെടുക്കാതെ സുഹൃത്തിനെ കാണാൻ വിദേശത്തേയ്ക്ക് പറന്നു പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി. ചർച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക പങ്കെടുത്തില്ല. വിപ്പ് നൽകിയിട്ടും പങ്കെടുത്തിരുന്നില്ല. പ്രിയങ്കയുടെ അസ്സാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും പാർട്ടിയും ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല.

ഇപ്പോള്‍ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരണം പുറത്തെത്തിയിരിക്കുകയാണ്. അടുത്ത സുഹൃത്തിന്റെ ചികിത്സാര്‍ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിവരം. വിദേശ യാത്ര ലോക്‌സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ക്ക് രേഖാമൂലം കത്തു നല്‍കിയിരുന്നെന്നും പാര്‍ലമെന്ററി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

വഖഫ് ഭേദഗതി ബില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജു അവതരിപ്പിച്ച സമയത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയിലുണ്ടായിരുന്നില്ല. അല്‍പസമയത്തിനുശേഷം സഭയിലെത്തിയ രാഹുല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രിയങ്കയുടെ അസാന്നിധ്യം വാര്‍ത്തയായി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രിയങ്ക വിദേശത്തേക്ക് പോയത്. സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. അനുമതി ലഭിച്ചതിനു ശേഷമാണു യാത്ര നടത്തിയതിനാൽ വിപ്പ് ലംഘനത്തിന്റെ വിഷയം ബാധിക്കില്ലെന്നാണ് കോൺഗ്രസ് പാർലമെന്റി കമ്മിറ്റി നല്‍കുന്ന വിശദീകരണം.

അതേ സമവഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പങ്കെടുക്കാതെ സുഹൃത്തിനെ കാണാൻ വിദേശത്തേയ്ക്ക് പറന്നു പ്രിയങ്ക ഗാന്ധിയം വഖഫ് നിയമ ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ബില്ല് അടിച്ചേൽപ്പിക്കുകയായിരുന്നു. ഭരണഘടന ലംഘനമാണ് നടന്നത്. ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു.

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement