സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആലുവയില്‍ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. എടത്തല മണലിമുക്കിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍ബി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി അതുല്‍ ഷാബു ആണ് മരിച്ചത്. മണലിമുക്കില്‍ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ മുതല്‍ കാണാതാവുകയായിരുന്നു.

അതുലിനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മാർത്താണ്ഡവർമ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisement

ബിജെപി പ്രവേശനം വെറും കുപ്രചരണം : പിന്നിൽ കേരള കോൺഗ്രസ് എം എന്ന് പുളിക്കക്കണ്ടം കുടുംബം

പാലാ: ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി പാലാ നഗരസഭയിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ. തങ്ങൾ യുഡിഎഫിന്റെ ഭാഗമായി തന്നെ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും

Read More »

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ 4 ആഴ്ച വേണമെന്നാണ് കേന്ദ്ര

Read More »

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം

Read More »

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »
Advertisement