സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം കനക്കുന്നു; 5 ലക്ഷത്തോളം പേര്‍ പങ്കെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങള്‍ക്കെതിരെ യുഎസിന്റെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധം. വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, കൊളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ യുഎസിന്റെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. രാജ്യത്താകമാനം 1,200 കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. 5 ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തെന്നാണ് കണക്ക്.

ശതകോടീശ്വരന്‍മാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി ‘ഹാന്‍ഡ്‌സ് ഓഫ്’ എന്നു പേരിട്ട പ്രതിഷേധത്തിന്റെ സംഘാടകര്‍ വ്യക്തമാക്കി. സാമ്പത്തിക ഭ്രാന്താണ് ട്രംപ് കാണിക്കുന്നതെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം.ആഗോളമാന്ദ്യത്തിലേക്ക് ലോകത്തെ തളളിവിടുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

യുഎസിനു പുറത്ത് ലണ്ടന്‍, ബെര്‍ലിന്‍ തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. പൗരാവകാശ സംഘടനകള്‍, എല്‍ജിബിടിക്യു പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനകള്‍, തിരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനായി വാദിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ 150 ഓളം സംഘടനകളുടെ നേതൃത്വത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രതിഷേധമാണ് ‘ഹാന്‍ഡ്‌സ് ഓഫ്’ പ്രക്ഷോഭം. ഉയര്‍ന്ന തീരുവ ചുമത്തല്‍, സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടല്‍, ഗര്‍ഭച്ഛിദ്ര വിലക്ക് തുടങ്ങിയ ട്രംപിന്റെ നയങ്ങള്‍ക്കെതിരെയാണു പ്രതിഷേധം.
അതേസമയം, പ്രതിഷേധത്തെ തള്ളിക്കളയുകയാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു. തന്റെ നയങ്ങളില്‍ മാറ്റം വരുത്താന്‍ പോകുന്നില്ലെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.