സിജെപിയുടെ ജന്തര്‍ മന്തര്‍ പ്രതിഷേധം: കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇരുവർക്കും ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. ജന്തർ മന്തർ പ്രതിഷേധ വേദിയല്ലെന്ന ഉത്തരവിന് പിന്നാലെയായിരുന്നു സിജെപിയുടെ പ്രതിഷേധം. ദേശീയ പതാകയുമായി വേദിയിലെത്തിയ പ്രവർത്തകർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും […]
Read more