സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘സുരേഷ്‌ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’: പരിഹാസവുമായി കെ ബി ഗണേഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നടൻ ടിനി ടോമിന് പിന്നാലെ സുരേഷ്ഗോപിയെ വിമർശിച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍. തെരഞ്ഞെടുപ്പിന് മുന്‍പ് തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശേരിയാണെന്നു ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമയിൽ ആക്ഷനും റിയാക്ഷനും കട്ട് പറയുന്നത് സംവിധായകനാണെകിൽ, ജീവിതത്തിൽ സുരേഷ്‌ഗോപിയുടെ ആക്ഷന് കട്ട് പറയേണ്ടത് ജനങ്ങളാണെന്നു മന്ത്രി പറഞ്ഞു.

‘അദ്ദേഹത്തിനല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയത്. അതില്‍ കൂടുതല്‍ എന്തുപറയാനാണ് ഞാന്‍?. ഏതായാലും തൃശൂരുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകില്‍ എപ്പോഴും എസ് പി യുടെ ഒരു തൊപ്പിയുണ്ടായിരിക്കും. പണ്ട് സാധാരണ എസ്പിമാരൊക്കെ പോകുമ്പോള്‍ അവരുടെ തൊപ്പി അഴിച്ചുവച്ച് കാറിന്റെ സിറ്റില്‍ വച്ചിരിക്കും. ഞാന്‍ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിന്റ കാറിന് പിറകില്‍ കുറെക്കാലം ഐപിഎഎസ് എന്നെഴുതിയ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ’.

‘ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാന്‍ സംവിധായകനലല്ലോ കട്ട് പറയാന്‍. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകര്‍ പറയും. അത് ജനങ്ങളാണ്’ ഗണേഷ് കുമാര്‍ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.