Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാവേലിക്കരയില്‍ 77 പേരെ കടിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. 77 പേര്‍ക്ക് പുറമെ നൂറോളം തെരുവു നായകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തിരുവല്ലയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധയുടെ സ്ഥിരീകരണം. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നായയെ നാട്ടുകാര്‍ കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നായയെ പുറത്തെടുത്ത് പരിശോധനക്കായി കൊണ്ടുപോയി.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് 3 വയസ്സുകാരി ഉള്‍പ്പെടെ 77 ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, എ.ആര്‍. ജംഗ്ഷന്‍, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂര്‍, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായിരുന്നു നായയുടെ കടിയേറ്റത്. നായയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവില്‍ ചത്ത നായയെ നാട്ടുകാര്‍ കുഴിച്ചുമൂടി. നായയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ കുഴിച്ചിട്ടതില്‍ പ്രതിഷേധമുയര്‍ന്നതോടെ നായയെ പുറത്തെടുത്തു പരിശോധനയ്ക്ക് അയച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix