ശ്രീകണ്ഠാപുരം: കല്യാണം ക്ഷണിക്കാനായി പോയപ്പോൾ നായ കുരച്ചുകൊണ്ടു ചാടി 60 കാരന് കിണറ്റില്‍ വീണ് പരിക്ക്. വെമ്പുവയലിലെ കോയാടന്‍ രാജനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലായിരുന്നു സംഭവം. ഇയാളുടെ കൈക്ക് സാരമായ പരുക്കുണ്ട്. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയര്‍ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചു.




