എറണാകുളം: പ്രീസ്കൂളിൽ നിന്നുള്ള സംഘത്തോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയ അഞ്ച് വയസ്സുകാരൻ മുങ്ങിമരിച്ചു. തമ്മനം സ്വദേശിയായ മുഹമ്മദ് ആദം ആണ് മരിച്ചത്.
തമ്മനത്തെ പ്രീസ്കൂളിൽ നിന്ന് കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിലെത്തിയ സംഘത്തിലുണ്ടായിരുന്ന കുട്ടി പാർക്കിന് പുറത്തുള്ള കാനയിൽ വീണതിനെ തുടർന്ന് അപകടമുണ്ടാകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




