തൃശൂർ: ദേശീയ പാതയിൽ പോട്ട സിഗ്നൽ. ജംഗ്ഷന് സമീപം നിയന്ത്രണ വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. പോട്ട സ്വദേശികളായ ഞാറേക്കാടൻ ആൻസൺ ആന്റണി ( 32 ) അറക്കൽ ആൽഫി ആന്റണി ( 31 ) എന്നിവർക്കാണ് സാരമായി പരിക്കേറ്റു.
ഇവരെ ചാലക്കുടി സെന്റ ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച ഉച്ചക്ക് ഏകദേശം ഒരു മണിയോടെയാണ് അപകടം. ചാലക്കുടിയിൽനിന്ന് പോട്ടയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട കാർ മറ്റൊരു കാറിൽ തട്ടിയെങ്കിലും മറ്റു അപകടങ്ങൾ ഒന്നും ഉണ്ടായില്ല. കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്ന സമയത്ത് ദേശീയ പാതയിൽ തൃശ്ശൂർ.ഭാഗീകമായി വാഹന ഗതാഗതം തടസപ്പെടു. ചാലക്കുടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.






