കാസർഗോഡ് : തദ്ദേശതിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു വരുമ്പോൾ തന്റെ പ്രചാരണബോർഡ് എഴുതുന്ന തിരക്കിലാണ് യുഡിഎഫ് സ്ഥാനാർഥിയായ ധന്യ ദേവി ദാസ്. ബളാൽ പഞ്ചായത്തിലെ ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയാണ് ധന്യ ദേവീ ദാസ്.
ആർട്ടിസ്റ്റ് കൂടി ആയ ധന്യ ദേവീ ദാസ് നേരത്തെ കരാർ അടിസ്ഥാനത്തിൽ ബോർഡ് എഴുതുന്ന ജോലി ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ രവിലെ മുതൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം വോട്ട് പിടിക്കാൻ പോകും. ശേഷം ഒഴിവു കിട്ടുന്ന സമയം ബോർഡ് എഴുതും. ഭർത്താവ് ദേവീ ദാസിന്റെ പൂർണ പിന്തുണ ഉണ്ടെന്നും ബിരുദധാരി കൂടിയായ ധന്യ പറയുന്നു.






