കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്. മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കല്പ്പടവുകളില് പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നി രക്ഷ സേന സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിക്കുകയാരുന്നു. എന്നാല്‍, നിവാനെ രക്ഷിക്കാനായില്ല.






