തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. 2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി.






