കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹ സല്‍ക്കാരവീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്യോഷിച്ചിറങ്ങുകയായിരുന്നു.
ഇതിനിടെ ഇന്ന് രാവിലെയാണ് നാട്ടുകാര്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ ചെളിയിലും വെള്ളത്തിലും മുഖം ആഴ്ന്ന നിലയിലായിരുന്നു, മൃതദേഹം. മഴയെതുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്കായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം മൊടക്കല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മറ്റും.






