സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സന്തോഷം തരുന്ന നിമിഷം’; ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. നമ്മളുടെ മണ്ണിൽ വന്നുകൊണ്ടാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത് രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമുണ്ടെന്ന് ആരതി പറഞ്ഞു. പഹല്‍ഗാം കൂട്ടക്കൊല നടന്ന പതിനഞ്ചാം നാളാണ് പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. ഇടപ്പള്ളി സ്വദേശിയായ എൻ രാമചന്ദ്രനെ മകൾ ആരതിയുടെ മുമ്പിൽ വെച്ചാണ് ഭീകരർ കൊന്ന് തള്ളിയത് .

കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചതെന്നും അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണ് എന്നും ആരതി വ്യക്തമാക്കിയിരുന്നു. കൂടാതെ ഇന്ത്യയുടെ ആക്രമണത്തിൽ സാധാരണക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി പറഞ്ഞു. അതേസമയം ഇന്ന് പുലര്‍ച്ചെ 1 : 44ന് ആയിരുന്നു റഫാല്‍ വിമാനങ്ങളും, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഇന്ത്യയുടെ തിരിച്ചടി .

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.