മലപ്പുറം: ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) വീട്ടില്‍ തുങ്ങി മരിച്ചത്. വൈകിയിട്ട് ആറ് മണിയോടെയാണ് ദര്‍ശനയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ബെംഗളുരുവില്‍ നഴ്സിങിന് പഠിച്ചിരുന്ന ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്.






