മലപ്പുറം: നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 10D ക്ലാസ്സിലെ ചിത്ര പ്രതിഭകളെ പങ്കെടുപ്പിച്ച് ചിത്ര പ്രദർശനവും കലാസംവാദവും നടത്തി..ആർട്ടിസ്റ്റ് സുകുമാരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സുകുമാരൻ മാഷിനെ പൊന്നാട അണിയിച്ചും ഉപഹാരം കൈമാറിയും സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറി ബഹുമാനപ്പെട്ട ഷാഫി ഹാജി ആദരിച്ചു.സ്കൂൾ മാനേജർ റഹിം മാസ്റ്റർ,
പ്രിൻസിപ്പാൾ മുഹ്യുദ്ദീൻ സാർ എന്നിവർ അഫീഫ നസ്രിൻ,ഫാത്തിമ ഹിബ,ഫാത്തിമ റസാൻ എന്നീ വിദ്യാർഥികളെ അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു.
തുടർന്ന് നടന്ന സംവാദം 10 D ക്ലാസിലെ നദയാണ് നിയന്ത്രിച്ചത്. ചിത്ര കലയെ സംബന്ധിച്ച വളരെ വിശദമായ ചർച്ച നടന്നു..സുകുമാരൻ മാഷിന്റെ ഇടപെടൽ കൊണ്ട് ചർച്ച ശ്രദ്ധേയമായി. മുഹമ്മദ് സാലിം.പി,സ്മിത, ഹുസൈൻ,
ഉസ്മാൻ കോയ, സന്തോഷ് എന്നീ അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് നബീൽ പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.






