Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ.ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് ട്രെയിൻ വന്നു കൊണ്ടിരുന്ന ട്രാക്കിലൂടെ ഓടിയെത്തി യുവാവിനെ രക്ഷിച്ചത്.തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്‍ദി എക്സ്പ്രസിന് മുന്നിലാണ് യുവാവ് ആത്മഹത്യക്ക് ശ്രെമിച്ചത് .ഒരു യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനില്‍ നിന്ന് അറിയിച്ചിരുന്നു. ഏഴ് മണിക്ക് ലൊക്കേഷൻ നോക്കിയപ്പോൾ റെയിൽവേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടൻ തന്നെ പോലീസ് സംഘം അങ്ങോട്ടേക്ക് പോകുകയായിരുന്നു .

ഏകദേശം 200 മീറ്റര്‍ ദൂരെ ഒരാൾ നിൽപ്പുണ്ടെന്നും ഗേറ്റ് കീപ്പര്‍ പറഞ്ഞു. തുടര്‍ന്ന് ട്രാക്ക് വഴി യുവാവിന് അടുത്തേക്ക് ഓടുകയായിരുന്നുവെന്നാണ് നിഷാദ് വ്യക്തമാക്കുന്നത്.ഏകദേശം 100 മീറ്റര്‍ എത്തിയപ്പോൾ ട്രെയിൻ വരുന്നത് കാണുന്നുണ്ടായിരുന്നു. ട്രെയിൻ അടുത്ത് വരുന്നത് കണ്ടതോടെ ഡാ ചാടെല്ലെടാ പ്ലീസ്… എന്ന് അലറി വിളിക്കുകയായിരുന്നു. ചെരുപ്പ് ഊരി പോയതുകൊണ്ട് ട്രാക്കിലൂടെ ഓടാൻ വളരെ ബുദ്ധിമുട്ടി. ഇതിനിടെ കാല് തെറ്റി താനും ട്രാക്കിൽ വീണു. ഭാഗ്യത്തിന് ട്രെയിൻ വരുന്നതിന് മുമ്പ് ഇപ്പുറത്തേക്ക് മാറാൻ കഴിഞ്ഞുവെന്നും നിഷാദ് പറഞ്ഞു. എന്തായാലും വിളി കേട്ടതോടെ യുവാവും ട്രാക്കിൽ നിന്ന് മാറി. വീട്ടിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും നിഷാദ് പറ‍ഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer