കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും കല്ലറയുടെ മുൻ ജനപ്രതിനിധിയുമായ വി.എം. തോമസ് (74) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരള കോൺഗ്രസിന്റെ കരുത്തനായ സംഘാടകനും കല്ലറയുടെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.
ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം, കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ മികച്ച ജനകീയ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും കല്ലറയിലെ പൊതുസമൂഹത്തിനും വലിയൊരു നഷ്ടമാണ്.
സംസ്കാര ചടങ്ങുകൾ:
ഭൗതിക ശരീരം 21-01-2026 ബുധൻ വൈകിട്ട് 5 മണിക്ക് വസതിയിൽ (വരകുകാലാച്ചിറയിൽ, കളമ്പുകാട്, കല്ലറ) കൊണ്ടുവന്നു. തുടർന്ന് സംസ്കാര ശുശ്രൂഷകൾ 22.01.2026 വ്യാഴാഴ്ച പകൽ 3.30-ന് കല്ലറ പുത്തൻപള്ളിയിൽ നടക്കും.










