കോട്ടയം: എസ്എഫ്ഐയുടെ യുടെ പതിനൊന്ന് വർഷക്കാലത്തെ സമഗ്രാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് കെ.എസ്.യു) മഹാത്മാഗാന്ധി (എം.ജി) സർവകലാശാല യൂണിയനിൽ ഉജ്വല വിജയം നേടി.
അതിരമ്പുഴ കുന്നിൻ മുകളിലെ സർവകലാശാലാ യൂണിയനിൽ എസ്.എഫ്.ഐ കോട്ട പൊളിച്ചാണ് പിറവം ബി.പി.സി. കോളേജിലെ വൈഷ്ണവി ജയൻ ഉൾപ്പെടെ വൈസ് ചെയർപേഴ്സൺ പദവി അടക്കം 7 പ്രതിനിധികളെ കെ.എസ്.യു ജനറൽ പാനലിൽ വിജയിപ്പിച്ചത്.
ഈ വിജയം കെ.എസ്.യുവിന്റെ സംഘടനാപരമായ കരുത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തപ്പെടുന്നു. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള സഹപ്രവർത്തകരുടെ മുന്നേറ്റമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ആഘോഷ്, പ്രിയ, അൽ അമീൻ, ജെറിൻ, നിതിൻ, സെബാൻ, ജിത്തു, ജിതിൻ തുടങ്ങിയ സംസ്ഥാന ഭാരവാഹികളും, നൈസാം ഉൾപ്പെടെയുള്ള ജില്ലാ അദ്ധ്യക്ഷന്മാരും, അനീസൻ, മോൻസി തുടങ്ങിയ പ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പ്രയത്നത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










