Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഒരു റൊണാൾഡോ ചിത്രം’ നാളെ മുതൽ തീയറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടിനോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്യൂൻ. വർഷങ്ങൾക്ക് മുമ്പ് ‘നെഞ്ചിനകത്ത് ലാലേട്ടൻ…’ എന്ന് ഉച്ചത്തിൽ പാടി ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അശ്വിൻ ജോസ് നായകനായെത്തുന്ന ഏറ്റവു൦ പുതിയ ചിത്രമാണ് ‘ഒരു റോണാൾഡോ ചിത്രം’ ഈ ജൂലൈ 25 ന് തിയേറ്ററുകളിലെത്തുന്നു. ഒരു സിനിമാക്കാരന്‍റെ ജീവിതം പ്രമേയമാക്കി എത്തുന്ന സിനിമയിൽ റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറായാണ് അശ്വിൻ എത്തുന്നത്. ഫുൾ ഫിലിം സിനിമാസ് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ഒട്ടേറെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങളൊരുക്കിയിട്ടുള്ള റിനോയ് കല്ലൂരാണ്.

പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യകരമാവുന്ന രീതിയിൽ ഒരു ടോട്ടൽ ഫാമിലി എന്‍റർടെയ്നറായി എത്തുന്ന ചിത്രം റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറുടെ ജീവിതം പ്രമേയമാക്കിയാണ് എത്തുന്നത്. അയാളുടെ പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍, ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ വഴിത്തിരിവുകള്‍ തുടങ്ങിയവയിലൂടെയാണ് സിനിമയുടെ സഞ്ചാരം. മനസ്സ് കവരുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇന്ദ്രൻസ് പി.കെ അരവിന്ദൻ എന്ന വേറിട്ട കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.

ചൈതന്യ പ്രകാശാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ‘ഗരുഡൻ’ എന്ന ചിത്രത്തിന് ശേഷം ചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിത്. ലാൽ, അൽത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോൻ, മേഘനാഥൻ, പ്രമോദ് വെളിയനാട്, സുനിൽ സുഗത, കലാഭവൻ റഹ്മാൻ, മിഥുൻ എം ദാസ്, തുഷാര പിള്ള, മാസ്റ്റർ ദർശൻ മണികണ്ഠൻ, റീന മരിയ, അർജുൻ ഗോപാൽ, വർഷ സൂസൻ, കുര്യൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer