ഐപിഎല്‍ 2026 പ്ലേ ഓഫുകൾ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വലിയ തിരിച്ചടി. ഇടംകൈ ബാറ്റർ ജേക്കബ് ബെതല്‍ പരിക്കിനെ തുടർന്ന് ശേഷിക്കുന്ന സീസൺ മത്സരങ്ങളിൽ നിന്ന് പുറത്തായി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ലീഗ് മത്സരത്തിൽ ബെഥേലിന് പരിക്ക് കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഡൈവ് ചെയ്ത് ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിരലിനാണ് പരിക്ക് സംഭവിച്ചത്.
പരിക്കിനുള്ള തുടർചികിത്സയ്ക്കായി താരം ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ ആർസിബിക്ക് ഇത് വലിയ തിരിച്ചടിയാണ്.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ECB) പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന്റെ ആരോഗ്യനില മെഡിക്കൽ സംഘം വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു.






