സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സൈലന്റായി വന്ന് ഹിറ്റടിച്ച 7 കോടി പടം

തമിഴ് ചലച്ചിത്രം ടൂറിസ്റ്റ് ഫാമിലി, റിലീസിനുശേഷം പ്രതീക്ഷിച്ചതിലും വൻ വിജയം നേടിയതിന്റെ പിന്നാലെ ആദ്യമായി മലയാള മിനിസ്ക്രീൻ പ്രീമിയറിന് എത്തുന്നു. ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിച്ച ചിത്രം മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ബോക്സ് ഓഫിസിൽ വൻ നേട്ടം കണ്ട ചിത്രം, സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 86.25 കോടി രൂപ ആ​ഗോള തലത്തിൽ നേടിയിട്ടുണ്ട്.

ഒക്ടോബർ 5, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മിനിസ്ക്രീൻ പ്രീമിയർ സംപ്രേഷണം നടത്തും. മാർച്ച് 1ന് തിയേറ്ററിൽ റിലീസ് ആയ ചിത്രം അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ഫാമിലി-കോമഡി എന്റർടെയ്നർ ആയിരുന്നു. സിനിമയുടെ നിർമ്മാണ ചെലവ് 7 കോടി രൂപയാണ്.

ചിത്രത്തിന്റെ കഥ, നിയമവിരുദ്ധമായി ചെന്നൈയിൽ കുടിയേറേണ്ടി വരുന്ന ധർമ്മദാസി (ശശികുമാർ) കുടുംബത്തിന്റെ വെല്ലുവിളികളാണ് കേന്ദ്രീകരിക്കുന്നത്. ഭാര്യ വാസന്തി (സിമ്രാൻ) മക്കൾ നിതുഷൻ (മിഥുൻ ജയ് കുമാർ), മൂളി (കമലേഷ്) എന്നിവരോടൊപ്പം രാമേശ്വരത്തേക്ക് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ചിത്രത്തിന് തൃപ്തികരമായ ക്ലൈമാക്സ് ഫിനിഷും പ്രേക്ഷക പ്രശംസയും നേടി. ടൂറിസ്റ്റ് ഫാമിലി, റിലീസ് സമയത്ത് സൂര്യ ചിത്രമായ റെട്രോയുമായി ഒപ്പം പ്രേക്ഷക ശ്രദ്ധ നേടി, ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

Advertisement

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട

Read More »

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ

Read More »

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി

Read More »
Advertisement