തൃശ്ശൂർ: എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം കുന്നംകുളം– വടക്കാഞ്ചേരി സംസ്ഥാന പാതയിൽ റോഡരുകിലെ സ്ലാബ് തകർന്നതിനെ തുടർന്ന് നാഷണൽ പെർമിറ്റ് ലോറി ചെരിഞ്ഞു. കലുങ്ക് പാലത്തിന്റെ സ്ലാബിന് മുകളിലൂടെ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
ലെക്കിടിയിൽ നിന്ന് കൊപ്പത്തേയ്ക്ക് അരി കയറ്റി പോകുകയായിരുന്ന ലോറി എതിരെ വന്ന വാഹനത്തിന് വശം ഒതുക്കി നൽകുന്നതിനിടയിൽ റോഡരുകിലെ സ്ലാബ് പൊട്ടി പിൻചക്രം കാനയിലേക്ക് താഴ്ന്നു. ലോറി ചെരിഞ്ഞെങ്കിലും സമീപത്തെ കെട്ടിടങ്ങളിലേക്ക് മറിഞ്ഞില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് ലോറി ഉയർത്തി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.






