തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് മാര്‍ച്ച് 16ന് വൈകീട്ട് നിര്‍വഹിക്കും.
പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ സ്റ്റേഡിയത്തില്‍ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന് സമുച്ചയം, അത്യാധുനിക ഫ്ലഡ്ലൈറ്റ് സംവിധാനം എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്റ്റേഡിയമാണിത്.






