സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു കാലം തിരികെ വരും; പ്രേക്ഷകർ ഏറ്റെടുത്ത മോഹൻലാൽ ചിത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് തിയേറ്ററുകളിൽ ഗംഭീര വിജയവുമായി പ്രദർശനം തുടരുകയാണ് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ തുടരും. തരും മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് രാജ്പുതായാണ്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയെന്ന സുവർണ നേട്ടവും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖന്റെ പഴയ സുഹൃത്തായി കാണിക്കുന്നത് തമിഴ് നടൻ വിജയ് സേതുപതിയെ ആണ്. എഐ നിർമ്മിത ചിത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. മോഹൻലാലിന്റെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലത്തെ ലുക്ക് കാണിക്കുന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധനേടിയിരുന്നു. മോഹൻലാലിനോടുള്ള ആരാധനകൊണ്ടാണ് സേതുപതി തന്റെ ചിത്രങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതെന്ന് സംവിധായകൻ നേരത്തെ വിളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ഇരുവരും ചെന്നൈയിൽ ഫൈറ്റേഴ്സായി ജോലിചെയ്യുന്ന കാലത്തേതെന്ന് തോന്നിപ്പിക്കുന്ന എഐ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. ഭാരതിരാജയും ചിത്രത്തിലുണ്ട്. ഫോട്ടോയ്ക്ക് ഒപ്പം തുടരും പ്രൊമോ സോങ്ങിന്റെ ഏതാനും വരികളും മോഹൻലാൽ കുറിച്ചിട്ടുണ്ട്. “ഒരു കാലം തിരികെ വരും..ചെറുതൂവൽ ചിരി പകരും..തലോടും താനേ കഥ തുടരും..”, എന്നാണ് വരികൾ. പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. ഒപ്പം ഒരു അഭ്യർത്ഥനയും കമന്റുകളിലുണ്ട്. “ഇനിയും ഇതുപോലുള്ള നല്ല തിരക്കഥകൾ തിരഞ്ഞെടുക്ക്. നല്ല സംവിധായകർക്ക് അവസരം കൊടുക്ക്. ഇതുപോലുള്ള മികച്ച സിനിമകൾ വരണം”, എന്നാണ് അത്.

അതേസമയം, മലയാള സിനിമ ചിരിത്രത്തിലെ ഒരുപിടി റെക്കോര്‍ഡുകളാണ് തടരും സ്വന്തമാക്കിയിരിക്കുന്നത്. 200, 250 കോടി ക്ലബ്ബുകളിൽ ഇടംനേടിയ ചിത്രങ്ങൾ ഇതിനു മുൻപും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുവരെ കേരള ബോക്സ് ഓഫീസിൽ 100 അടിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടവും തുടരും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

പതിനഞ്ച് വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും തുടരുമിനുണ്ട്. മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.