തിരുവനന്തപുരം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചയാൾ പിടിയിൽ. പത്തനംതിട്ട തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പിടിയിലായത്. വിളപ്പില്‍ശാല പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. പ്രതിക്കെതിരെ വഞ്ചന കേസുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.






