മണിപ്പൂർ: മണിപ്പൂരിൽ വീണ്ടും കൊലപാതകം. ചുരാചന്ദ് പുരിലുണ്ടായ അക്രമ സംഭവത്തിൽ മെയ്തയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു .മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ച തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നത്ജാങ് പ്രദേശത്തിന്
സമീപം വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുക്കി വിഭാഗത്തിലുള്ളവർ ഋഷികാന്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. തന്റെ ഭാര്യയെ കാണുന്നതിനായി സ്ഥലത്ത് എത്തിയപ്പോഴാണ് ഋഷികാന്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
ഇന്നലെയാണ് ദമ്പതികളെ അക്രമിസംഘം പിടികൂടിയത്. ഭാര്യയെ പിന്നീട് മോചിപ്പിച്ചു. കുക്കി ഭൂരിപക്ഷ പ്രദേശത്തുവെച്ചാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.ആയുധധാരികൾ വെടിവയ്ക്കുന്നതിന് മുമ്പ് സിംഗ് കൈകൾ കൂപ്പി ജീവനുവേണ്ടി യാചിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ്.










