തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജി.എസ്. ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി. എസ്. സന്തോഷ് ആണ് മരിച്ചത്.
സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയസംബന്ധമായ അസുഖത്തിന് സന്തോഷ് നേരത്തെ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ എതിർവശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരികയായിരുന്നു അദ്ദേഹം.
ഭാര്യ: വിന്ദ്യ. മകൾ: ധ്വനി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.
സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.






