കോട്ടയം: പൊൻകുന്നത്ത് നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പ് സ്വദേശി അനൂപ് രവിയാണ് മരിച്ചത്. പൊൻകുന്നം ഇളങ്ങുളം എസ്‌എൻഡിപി ഗുരുമന്ദിരത്തിന് സമീപമുള്ള മിഥുലാപുരിയിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.




