പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷ് ആണ് മരിച്ചത്. മുണ്ടൂർ–തൂതപാതയിലെ തിരുവാഴിയോട് പ്രദേശത്ത് ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുരേഷിന്റെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.










