ബെംഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി എന്നയാളാണ് കൊല്ലപ്പെട്ടത്. കർണാടകയിലാണ് സംഭവം നടന്നത്. റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയും ചെയ്തു.
സംഭവത്തിൽ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്. അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് വർഷങ്ങളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിച്ചോടിയതിന് ശേഷം ഹോസ്മാനിയും എരയ്യയുടെ അമ്മയും കോലാപ്പൂരിൽ സ്ഥിരതാമസമാക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




