കൊച്ചി: പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ അജിത്തിനെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തിരുന്ന ഇയാൾ സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവശ്യപ്പെടുന്നതായിരുന്നു രീതി എന്നാണ് പൊലീസ് അറിയിച്ചത്.
സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.
പിടികൂടിയ അജിത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുനിന്നുണ്ടെന്ന് പോലീസ് അറിയിച്ചു.




